കിഴക്കൻ ഏഷ്യയുടെ വികസനത്തിനായി റഷ്യക്ക് 100 കോടി ഡോളർ നൽകുമെന്ന് നരേന്ദ്രമോദി

ഏഷ്യയുടെ ഭാഗമായ കിഴക്കൻ മേഖലയുടെ വികസനത്തിനായി റഷ്യക്ക് 100 കോടി ഡോളർ വായ്പ ഇന്ത്യ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് നമ്മുടെ സാമ്പത്തിക നയതന്ത്രത്തിന് പുതിയ മാനം
 

ഏഷ്യയുടെ ഭാഗമായ കിഴക്കൻ മേഖലയുടെ വികസനത്തിനായി റഷ്യക്ക് 100 കോടി ഡോളർ വായ്പ ഇന്ത്യ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് നമ്മുടെ സാമ്പത്തിക നയതന്ത്രത്തിന് പുതിയ മാനം നൽകുമെന്നും ഈസ്റ്റേൺ എക്കണോമിക് ഫോറത്തിൽ സംസാരിക്കവെ മോദി പറഞ്ഞു

കിഴക്കൻ ഏഷ്യയുടെ വികസനത്തിൽ റഷ്യയുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കും. സൗഹൃദ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളുടെ വികസനത്തിൽ ഇന്ത്യയും സജീവ പങ്കാളിത്തം വഹിക്കുമെന്നും മോദി പറഞ്ഞു