മോദി പോളണ്ട് പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും; വൈകിട്ട് ട്രെയിൻ മാർഗം യുക്രൈനിലേക്ക്
Aug 22, 2024, 08:21 IST
ദിദ്വിന സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാൻ ചർച്ച ഗുണമാകുമെന്നാണ് പ്രതീക്ഷ. കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും ഇതിന് ശേഷം വൈകുന്നേരത്തോടെ മോദി യുക്രൈനിലേക്ക് തിരിക്കും. പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗമാണ് യുക്രൈനിലേക്ക് പോകുന്നത്. പോളണ്ട് അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് ആരംഭിച്ച് പത്ത് മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാണ് മോദി യുക്രൈൻ തലസ്ഥാനമായ കീവിൽ എത്തുക നയതന്ത്ര ബന്ധം ആരംഭിച്ച് 30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈനിൽ എത്തുന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മോദിയുടെ സന്ദർശനത്തിന് പ്രാധാന്യമേറെയുണ്ട്.