{"vars":{"id": "89527:4990"}}

പാക്കിസ്ഥാന് കൂടുതൽ തിരിച്ചടി: സലാൽ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും ഇന്ത്യ താഴ്ത്തി

 
പാക്കിസ്ഥാനെതിരായ തിരച്ചടി ശക്തമാക്കി ഇന്ത്യ. ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി. ബഗ്ലിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നടപടികൾ. കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അമ്പതിലധികം വിദഗ്ധരെ കാശ്മീരിലേക്ക് അയച്ചിട്ടുണ്ട് ജലവൈദ്യുത പദ്ധതികളും തടയണകളും നിർമിക്കുന്നത് ആലോചിക്കാനാണ് വിദഗ്ധരെ അയച്ചത്. പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം. 20 ശതമാനം കുറവെങ്കിലും ഈ സീസണിൽ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിലുണ്ടാകും അതേസമയം സംഘർഷ സാധ്യത തുടരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടാനുള്ള മോക് ഡ്രിൽ ഇന്നും നാളെയുമായി രാജ്യവ്യാപകമായി നടത്തും. തീര സംസ്ഥാനങ്ങളും പടിഞ്ഞാറൻ അതിർത്തി സംസ്ഥാനങ്ങളും മോക് ഡ്രിൽ നടത്തണമെന്നാണ് നിർദേശം.