ഹോം › ലോകം

മുഹമ്മദ് യൂനുസ് ബംഗ്ലാദേശിൽ വംശഹത്യക്ക് നേതൃത്വം നൽകുന്നു: ഷെയ്ക്ക് ഹസീന

By MJ Desk · 05 Dec 2024, 12:29 PM

അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന. ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലാണ് ഷെയ്ക്ക് ഹസീന സംസാരിച്ചത്. ബംഗ്ലാദേശിന്റെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹസീന ഉയർത്തിയത്. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുകയാണ്. ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ യൂനുസ് പരാജയപ്പെട്ടു. പിതാവ് മുജീബൂർ റഹ്മാനെ പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹ്നയെയും വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും ഹസീന ആരോപിച്ചു പ്രക്ഷോഭത്തെ തുടർന്ന് ഓഗസ്റ്റിൽ രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് ശേഷം ഷെയ്ക്ക് ഹസീന നടത്തുന്ന ആദ്യ പൊതു പ്രസംഗമായിരുന്നു ഇത്. സായുധരായ പ്രതിഷേധക്കാരെ ഗണഭനിലേക്ക് അയക്കുകയായിരുന്നുവെന്ന് ഹസീന ആരോപിച്ചു. ഇന്ന് എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർഥത്തിൽ യൂനുസ് ആണ് വംശഹത്യയിൽ ഏർപ്പെട്ടിരിക്കുന്നതെന്നും ഹസീന പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sheikh hasina

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›