{"vars":{"id": "89527:4990"}}

എംവി അരുണ ഹല്യ കപ്പൽ നൈജീരിയയിൽ കസ്റ്റഡിയിൽ; 22 ഇന്ത്യക്കാർ കപ്പലിൽ

 

ഇന്ത്യക്കാരായ 22 പേരടങ്ങുന്ന ചരക്കുകപ്പൽ നൈജീരിയയിൽ പിടിയിൽ. 31.5 കിലോഗ്രാം കൊക്കെയ്ൻ കടത്തിയെന്ന് ആരോപിച്ചാണ് ലാഗോസ് തുറമുഖത്ത് എംവി അരുണ ഹുല്യ എന്ന കപ്പൽ പിടിച്ചിട്ടിരിക്കുന്നത്. യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഉത്പാദിപ്പിച്ച് കയറ്റി അയക്കുന്ന പ്രധാന ഇടമാണ് നൈജീരിയ

ബ്രസീലിൽ നിന്ന് ലാഗോസിലേക്ക് 20 കിലോഗ്രാം കൊക്കെയ്‌നുമായി വന്ന 20 ഫിലിപ്പീൻ നാവികരെ നവംബറിൽ നൈജീരിയൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസി പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം

ലാകോസ് തീരത്ത് കപ്പലിൽ ആയിരം കിലോ കൊക്കെയ്ൻ കണ്ടെത്തിയ സംഭവത്തിൽ അമേരിക്കൻ-ബ്രിട്ടീഷ് ഏജൻസികൾക്കൊപ്പം നൈജീരിയൻ ഏജൻസിയും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ലാഗോസിലെ മയക്കുമരുന്ന് വേട്ട.