മ്യാൻമറിൽ സൈനിക അട്ടിമറി: ആങ് സാൻ സൂക്കിയും പ്രസിഡന്റുമടക്കം വീട്ടുതടങ്കലിൽ

മ്യാൻമർ വീണ്ടും സൈനിക അട്ടിമറിയിലേക്ക്. ആങ് സാൻ സൂക്കിയും പ്രസിഡന്റ് വിൻ മിന്റും അടക്കമുള്ള പ്രധാന നേതാക്കളെ തടവിലാക്കിയതായാണ് റിപ്പോർട്ടുകൾ. പ്രധാന ഭരണകക്ഷി നേതാക്കളെയെല്ലാം തടവിലാക്കിയിട്ടുണ്ട്. ഇന്ന്
 

മ്യാൻമർ വീണ്ടും സൈനിക അട്ടിമറിയിലേക്ക്. ആങ് സാൻ സൂക്കിയും പ്രസിഡന്റ് വിൻ മിന്റും അടക്കമുള്ള പ്രധാന നേതാക്കളെ തടവിലാക്കിയതായാണ് റിപ്പോർട്ടുകൾ. പ്രധാന ഭരണകക്ഷി നേതാക്കളെയെല്ലാം തടവിലാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നാളെ അധികാരം ഏറ്റെടുക്കാനിരിക്കെയാണ് സൈനിക നടപടി. ഔദ്യോഗിക ടെലിവിഷൻ, റേഡിയോ എന്നിവയുടെ പ്രവർത്തനം നിർത്തിവെച്ചു. പ്രധാന നഗരങ്ങളെല്ലാം സൈന്യം നിയന്ത്രണത്തിലാക്കി. തലസ്ഥാനത്ത് ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങളും വിച്ഛേദിച്ചു.

രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പുറംലോകത്തിന് വ്യക്തമാകാത്ത സ്ഥിതിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻ എൽ ഡി വൻഭൂരിപക്ഷം നേടിയിരുന്നു. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി സൈന്യം പിന്തുണക്കുന്ന പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക അട്ടിമറി

ആങ് സാൻ സൂക്കിയെ ഭരണത്തിൽ നിന്നകറ്റി സൈന്യത്തിന് അധികാരം നൽകുന്ന രീതയിലാണ് നിലവിലെ ഭരണഘടന. അധികാരത്തിൽ വന്നാൽ ഭരണഘടനയിൽ ഭേദഗതി വരുത്തുമെന്ന് പ്രസിഡന്റ് വിൻ മിന്റ് പ്രഖ്യാപിച്ചിരുന്നു.