{"vars":{"id": "89527:4990"}}

നരേന്ദ്രമോദി മഹാനായ മനുഷ്യൻ; അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്
 

 

അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ മനുഷ്യനാണെന്നും അടുത്ത സുഹൃത്താണെന്നും ട്രംപ് വിശേഷിപ്പിച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ട്രംപ്. 

മോദിയുമായുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. റഷ്യയിൽ നിന്ന് പെട്രോളിയം വാങ്ങുന്നത് മോദി വലിയ അളവിൽ കുറച്ചു. അദ്ദേഹം എന്റെയൊരു സുഹൃത്താണ്. ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾ അക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു

ഇന്ത്യയിലേക്ക് അടുത്ത കൊല്ലം സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പോകാൻ സാധ്യതയുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇന്ത്യക്ക് മേൽ ഉയർന്ന തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ ഈ വർഷം അവസാനം നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരാൻ ട്രംപ് താത്പര്യപ്പെടുന്നില്ലെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.