പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് മറ്റൊരു കേസിൽ കൂടി അറസ്റ്റിൽ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ചൗധരി ഷുഗർമിൽ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ വാദം കേൾക്കുന്നതിനായി ഷെരീഫ് കോടതിയിൽ
 

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ചൗധരി ഷുഗർമിൽ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ വാദം കേൾക്കുന്നതിനായി ഷെരീഫ് കോടതിയിൽ ഹാജരായിരുന്നു.

അൽ അസീസിയ മിൽ കേസിൽ നവാസ് ഷെരീഫ് ഏഴ് വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. ഇതുകൂടാതെയാണ് മറ്റൊരു കേസിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാര കയറ്റുമതിക്ക് സബ്‌സിഡി എന്ന പേരിൽ കോടിക്കണക്കിന് രൂപ തട്ടിയെടുക്കാൻ ചൗധരി ഷുഗർ മില്ലിനെ നവാസ് ഷെരീഫ് ഉപയോഗപ്പെടുത്തിയെന്നാണ് കേസ്‌