ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദീൻ ഡോറസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ബ്രിട്ടനിൽ ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൺസർവേറ്റീവ് പാർട്ടി എംപിയും മന്ത്രിയുമായ നദീൻ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം വാർത്താക്കുറിപ്പ്
 

ബ്രിട്ടനിൽ ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൺസർവേറ്റീവ് പാർട്ടി എംപിയും മന്ത്രിയുമായ നദീൻ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം വാർത്താക്കുറിപ്പ് വഴി അറിയിച്ചത്. താൻ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും മന്ത്രി അറിയിച്ചു

വൈറസ് ബാധിതർക്ക് ഇൻഷുറൻസ് പരിരക്ഷ അടക്കമുള്ള ഉറപ്പ് വരുത്തുന്ന നിയമനിർമാണത്തിന്റെ രേഖകളിൽ ഒപ്പുവെക്കുന്നതിനിടെയാണ് മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീണത്. മന്ത്രിക്ക് വൈറസ് ബാധ എവിടെ നിന്നാണുണ്ടായതെന്ന് കണ്ടെത്താൻ ആരോഗ്യ വിദഗ്ധർ ശ്രമിക്കുകയാണ്

പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കം നിരവധി പേരുമായി നദീൻ ഡോറസ് അടുത്ത ദിവസങ്ങളിൽ ഇടപഴകിയിരുന്നു. ബ്രിട്ടനിൽ നിലവിൽ ആറ് പേർക്കാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.