നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു; 18 പേർക്ക് പരുക്ക്

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. ഡൊലാക്ക ജില്ലയിലെ കലിൻചോക്കിൽ നിന്നും ഭക്തപുറിലേക്ക് പോയ ബസാണ് സിന്ധുപാൽചോക്കിൽ വെച്ച് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ്
 

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. ഡൊലാക്ക ജില്ലയിലെ കലിൻചോക്കിൽ നിന്നും ഭക്തപുറിലേക്ക് പോയ ബസാണ് സിന്ധുപാൽചോക്കിൽ വെച്ച് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്

അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടിരക്ഷപ്പെടുകയും ചെയ്തു. പണി പൂർത്തിയാകാത്ത റോഡിലൂടെ അമിത വേഗതയിൽ ഓടിച്ചതാണ് അകടത്തിന് കാരണമെന്ന് പറയുന്നു.