ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് പാസാക്കി

ഇന്ത്യയുടെ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ കൂടി ചേർത്ത് നേപ്പാളിന് പുതിയ ഭൂപടം. പുതിയ ഭൂപടം നേപ്പാൾ ഉപരിസഭയും ഏകകണ്ഠമായി പാസാക്കി. നേരത്തെ അധോസഭയും ഭൂപടം പാസാക്കിയിരുന്നു. ഇന്ത്യയുടെ കാലാപാനി,
 

ഇന്ത്യയുടെ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ കൂടി ചേർത്ത് നേപ്പാളിന് പുതിയ ഭൂപടം. പുതിയ ഭൂപടം നേപ്പാൾ ഉപരിസഭയും ഏകകണ്ഠമായി പാസാക്കി. നേരത്തെ അധോസഭയും ഭൂപടം പാസാക്കിയിരുന്നു.

ഇന്ത്യയുടെ കാലാപാനി, ലിപുലേഖ്, ലിംപിയാദുര എന്നീ മേഖലകൾ ഉൾപ്പെടുത്തിയാണ് പുതിയ ഭൂപടം നേപ്പാൾ ഇറക്കിയിരിക്കുന്നത്. അതിർത്തിയിൽ ചൈനയുടെ പ്രകോപനം നിലനിൽക്കുമ്പോൾ തന്നെയാണ് നേപ്പാളിന്റെ നീക്കവും

നേപ്പാൾ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ പാർട്ടി നിലവിൽ ചൈനയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കാലാപാനി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇന്ത്യൻ സൈന്യം നിർണായകമായി കാണുന്ന മേഖലകളാണ്. നേപ്പാളിന്റേത് ചരിത്രബോധമില്ലാത്ത നടപടിയെന്നാണ് ഇന്ത്യ പ്രതികരിച്ചത്.