ഹോം › ലോകം

ചാറ്റ്ജിപിടി ഇനി അടിമപ്പണി ചെയ്യും; പുത്തന്‍ ഫീച്ചര്‍ ടാസ്‌ക്‌സ് അവതരിപ്പിച്ചു

By MJ News Desk · 16 Jan 2025, 07:27 PM

എനിക്ക് എട്ട് മണിക്ക് വാര്‍ത്ത കേള്‍ക്കണം, ഏഴ് മണിക്ക് ഉണര്‍ത്തണം, അടുത്ത മാസം 12ന് ബോസുമായുള്ള മീറ്റിംഗ് ഓര്‍മിപ്പിക്കണം ഇങ്ങനെ തുടങ്ങി ഇനി എന്തും ചാറ്റ്ജിപിടിയോട് പറയാം. മറുത്തൊരു അക്ഷരം പറയാതെ അങ്ങ് ചെയ്‌തേക്കും. അതാണ് എ ഐയുടെ പുതിയ ലോകം. ഓപ്പണ്‍ എഐയായ ചാറ്റ്ജിപിടിയാണ് പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ടാസ്‌ക്‌സ് എന്ന ഫീച്ചറില്‍ എന്തെല്ലാം ലഭിക്കുമെന്ന് കൃത്യമായി വിശദീകരിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ആ വീഡിയോ ഒന്ന് കാണൂ…   https://youtu.be/F6W4RtJ6u9c ദിവസേനയുള്ള വാര്‍ത്തകള്‍ അറിയാനും, ഓഹരി നിരക്കുകള്‍ അറിയിക്കാനും ചാറ്റ് ജി.പി.ടിയെ ഉപയോഗിക്കാനാവും.മറ്റൊരു ആപ്പിന്റെ സഹായമില്ലാതെ ഈ ജോലികളെല്ലാം ചാറ്റ് ജി.പി.ടിയില്‍ തന്നെ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ ചാറ്റ് ജി.പി.ടിയുടെ സബ്സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. സൗജന്യ ഉപഭോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ടാസ്‌ക്‌സ് വഴി ചാറ്റ്ജിപിടിയെ ചില ജോലികള്‍ പറഞ്ഞേല്‍പ്പിക്കാന്‍ സാധിക്കും. അലാറം സെറ്റ് ചെയ്യാനും, നടക്കാനിരിക്കുന്ന മീറ്റിങ് ഓര്‍മിപ്പിക്കാനുമെല്ലാം ഇതുവഴി ചാറ്റ് ജി.പി.ടിയെ ചുമതലപ്പെടുത്താനാവും. സാധാരണ റിമൈന്റര്‍ ആപ്പുകളെ പോലെ ദിവസേന റിമൈന്ററുകള്‍ നല്‍കാന്‍ ചാറ്റ് ജി.പി.ടിയ്ക്ക് സാധിക്കും. റിമൈന്ററുകള്‍ക്ക് പുറമെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനുള്ള നിര്‍ദേശവും നേരത്തെ പറഞ്ഞുവെക്കാം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Ai#chatgpt#new feature#open ai

ബന്ധപ്പെട്ട വാർത്തകൾ

​‘ട്രംപ്-ക്ലാസ്’ യുദ്ധക്കപ്പലുകൾക്കായുള്ള അമേരിക്കൻ നീക്കം നാവികസേനയുടെ ചെലവ് കോടിക്കണക്കിന് ഡോളർ വർദ്ധിപ്പിച്ചതായി റിപ്പോർട്ട്നാറ്റോ സഖ്യരാജ്യമായ പോളണ്ടിൽ റഷ്യൻ മിസൈൽ ആക്രമണം; യുദ്ധഭീതിയിൽ യൂറോപ്പ്ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടുമ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻസാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല​ചരിത്രപരമായ ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി പുടിനുമായുള്ള ‘മികച്ച ബന്ധത്തെ’ പ്രശംസിച്ച് ട്രംപ്; ഷി ജിൻപിങ്ങും പുടിനും ട്രംപും ഒരേ വേദിയിൽ
പൂർണ്ണ പേജ് കാണുക ›