ഐഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ ഭീഷണി ഉയർത്തിയേക്കാവുന്ന ഒരു നിർണായക തകരാർ പരിഹരിച്ച് Apple പുതിയ iOS 18.6 അപ്‌ഡേറ്റ് പുറത്തിറക്കി. പ്രധാനമായും Google Chrome ബ്രൗസർ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണങ്ങൾക്ക് കാരണമായ ഒരു ‘സീറോ-ഡേ’ വൾനറബിലിറ്റിയാണ് ഈ അപ്‌ഡേറ്റ് വഴി Apple പരിഹരിച്ചത്. CVE-2025-6558 എന്ന കോഡ് നമ്പറിൽ അറിയപ്പെടുന്ന ഈ കേടുപാട്, ദുരുദ്ദേശ്യപരമായ വെബ്‌സൈറ്റുകളിലൂടെ ഹാക്കർമാർക്ക് ഉപയോക്താക്കളുടെ ഡിവൈസുകളിൽ അനധികൃതമായി കോഡുകൾ പ്രവർത്തിപ്പിക്കാൻ അവസരം നൽകിയിരുന്നു. ഇത് Chrome ഉപയോക്താക്കളെയാണ് പ്രധാനമായും ബാധിച്ചിരുന്നതെങ്കിലും, Apple-ൻ്റെ Safari ഉൾപ്പെടെയുള്ള സോഫ്റ്റ്‌വെയറുകൾക്ക് ശക്തി നൽകുന്ന WebKit എഞ്ചിനിലും ഈ പ്രശ്നം നിലനിന്നിരുന്നു. ഈ സുരക്ഷാ പ്രശ്നം മുൻകൂട്ടി തിരിച്ചറിഞ്ഞ Google, Chrome ബ്രൗസറിന് അപ്‌ഡേറ്റ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് Apple iOS 18.6 അപ്‌ഡേറ്റിലൂടെ ഈ തകരാർ പരിഹരിച്ച് രംഗത്തെത്തിയത്. ഈ അപ്‌ഡേറ്റ് എത്രയും വേഗം ഇൻസ്റ്റാൾ ചെയ്യണമെന്ന് Apple ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഇത്, പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന അപ്‌ഡേറ്റല്ലെങ്കിലും, നിലവിലെ സൈബർ സുരക്ഷാ ഭീഷണികളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന് അത്യാവശ്യമാണെന്ന് കമ്പനി വ്യക്തമാക്കി. ഐഫോൺ XS-നും അതിനുശേഷമുള്ള മോഡലുകൾക്കും ഈ അപ്‌ഡേറ്റ് ലഭ്യമാണ്
ഐഫോണുകൾക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പ്: iOS 18.6 അപ്‌ഡേറ്റ് നിർണായകമായ കേടുപാടുകൾ പരിഹരിച്ചു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin