നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ യുകെ കോടതിയുടെ ഉത്തരവ്

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ യുകെ കോടതി ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന്
 

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ യുകെ കോടതി ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യൻ ജയിൽ സാഹചര്യങ്ങളിൽ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള വാദങ്ങൾ കോടതി തള്ളി

പല ആരോപണങ്ങളിലും ഇന്ത്യയിൽ വിചാരണ നടക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം അപ്പീൽ പോകാൻ നീരവ് മോദിക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. 2019 മാർച്ചിൽ അറസ്റ്റിലായ നീരവ് മോദി സൗത്ത് വെസ്റ്റ് ലണ്ടനിലെ വാൻഡ്‌സ്വർത്ത് ജയിലിലാണിപ്പോൾ.

രണ്ട് വർഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് നീരവ് മോദിയെ ഇന്ത്യക്ക് വിട്ടുനൽകാനുള്ള ഉത്തരവ് വന്നത്. ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.