കൊവിഡ് വ്യാപനം: അതിർത്തി കടന്നാൽ ഷൂട്ട് അറ്റ് സൈറ്റ് നിർദേശം നൽകി കിം ജോംഗ് ഉൻ

അതിർത്തി കടന്ന് ഉത്തര കൊറിയയയിലേക്ക് പ്രവേശിക്കുന്നവരിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ഉടൻ വെടിവെച്ചു കൊല്ലാൻ കിം ജോംഗ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
 

അതിർത്തി കടന്ന് ഉത്തര കൊറിയയയിലേക്ക് പ്രവേശിക്കുന്നവരിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ഉടൻ വെടിവെച്ചു കൊല്ലാൻ കിം ജോംഗ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഷൂട്ട് അറ്റ് സൈറ്റ് നിർദേശം നൽകിയതെന്നാണ് നിർദേശം

ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന രാജ്യമെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. ചൈനയുമായുള്ള അതിർത്തി നേരത്തെ ഉത്തര കൊറിയ അടച്ചിട്ടിരുന്നു. അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം ബഫർ സോണാക്കി മാറ്റുകയും ചെയ്തു.