കലിഫോര്‍ണിയ: ചൈനീസ് ചാരവൃത്തിയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെയും ഒന്നിലധികം വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെയും തുടര്‍ന്ന് രാജിവെച്ച ജെന്‍സന്‍ ഹുവാങ്ങിനെ എന്‍വിഡിയ പ്രസിഡന്റ്, ചീഫ് എക്‌സിക്യൂട്ടീവ്, ബോര്‍ഡ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ വീണ്ടും നിയമിച്ചു. അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാനുള്ള മുന്‍ തീരുമാനം കമ്പനി റദ്ദാക്കി.
ഹുവാങ്ങുമായി നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ കമ്പനി ബോര്‍ഡ് ഏകകണ്ഠമായി തീരുമാനിച്ചത്. ഡയറക്ടര്‍മാരോട് അദ്ദേഹം സത്യസന്ധമായി കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി അദ്ദേഹം തന്നെയാണെന്നും ബോര്‍ഡ് വിലയിരുത്തി.
തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് എന്‍വിഡിയ പ്രസ്താവനയില്‍ അറിയിച്ചു. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് യു എസ് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായവും ബോര്‍ഡ് തേടിയിരുന്നു.
എന്‍വിഡിയയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ജെന്‍സന്‍ ആണെന്ന് ബോര്‍ഡ് വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പുനര്‍നിയമനം ഞങ്ങളുടെ ഓഹരി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറ്റവും ഗുണകരമാണ്,’ -ബോര്‍ഡ് ചെയര്‍മാന്‍ ഹാര്‍വി സി ജോണ്‍സ് പറഞ്ഞു. ഞങ്ങള്‍ക്ക് ജെന്‍സനില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്, കമ്പനിയുടെ നേതൃത്വം അദ്ദേഹം വീണ്ടും ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ജോണ്‍സ് വ്യക്തമാക്കി
ഹുവാങ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ചീഫ് എക്‌സിക്യൂട്ടീവ് ചുമതല ഏറ്റെടുത്തിരുന്ന കൊളെറ്റ് ,ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എന്ന തന്റെ പഴയ പദവിയിലേക്ക് മടങ്ങും
ഹുവാങ്ങിനെ തിരിച്ചെടുത്തുവെങ്കിലും, അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് എന്‍വിഡിയ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
ചൈനീസ് ചാരയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുമായി ഹുവാങ്ങിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം രാജിവെച്ചത്. ചാരവൃത്തിയിലൂടെ നിര്‍ണ്ണായക വിവരങ്ങളോ നിയന്ത്രിത സെമികണ്ടക്ടര്‍ സാങ്കേതികവിദ്യയോ ചൈനയ്ക്ക് കൈമാറിയിട്ടുണ്ടോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു.
അതേസമയം ജെന്‍സന്‍ ഹുവാങ്ങിനെ സി ഇ ഒ ആയി വീണ്ടും നിയമിച്ച എന്‍വിഡിയ ബോര്‍ഡിന്റെ തീരുമാനത്തെ ശരിയായ നടപടിയെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ തിരിച്ചുവരവ് യു എസ് ദേശീയ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയുമുയര്‍ത്തുന്നില്ലെന്നും പറഞ്ഞു.
‘ജെന്‍സന്‍ ഹുവാങ്ങിനെ സി ഇ ഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് എടുത്തത് ശരിയായതും ഉചിതവുമായ തീരുമാനമാണ്,’- ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ‘ജെന്‍സന്‍ എന്‍വിഡിയയിലേക്ക് മടങ്ങിവരുന്നത് ദേശീയ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉയര്‍ത്തുന്നുവെന്ന് വിശ്വസിക്കാന്‍ യു എസ് സര്‍ക്കാറിന് യാതൊരു കാരണവുമില്ല.’-പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി.