ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് വാക്‌സിന് യു കെ അനുമതി നൽകി; അതിതീവ്ര വൈറസിനെതിരെയും ഫലപ്രദം

ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രനെകയും വികസിപ്പിച്ച കൊവിഡ് വാക്സിന് യുകെ അംഗീകാരം നൽകി. വിതരണം ഉടൻ ആരംഭിക്കും. മെഡിസൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട് റഗുലേറ്ററി ഏജൻസിയുടെ ശുപാർശ
 

ഓക്‌സ്‌ഫോർഡ് സർവകലാശാലയും ആസ്ട്രനെകയും വികസിപ്പിച്ച കൊവിഡ് വാക്‌സിന് യുകെ അംഗീകാരം നൽകി. വിതരണം ഉടൻ ആരംഭിക്കും. മെഡിസൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട് റഗുലേറ്ററി ഏജൻസിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.

ഓക്‌സ്‌ഫോർഡിന്റെ വാക്‌സിന് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് യുകെ. ഫൈസർ വാക്‌സിന് യുകെ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ബ്രിട്ടനിൽ വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരെ ഓക്‌സ്‌ഫോർഡിന്റെ വാക്‌സിൻ ഫലപ്രദമാണെന്നാണ് സൂചന

ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ വാക്‌സിൻ ഉത്പാദിപ്പിക്കുന്നത്. യുകെ അനുമതി നൽകിയതോടെ ഇന്ത്യയും വാക്‌സിന് ഉടൻ അനുമതി നൽകുമെന്നാണ് അറിയുന്നത്. വാക്‌സിൻ വിതരണത്തിനുള്ള എല്ലാ നടപടിക്രമങ്ങളും സർക്കാർ പൂർത്തീകരിച്ചിട്ടുണ്ട്.