വീണ്ടും മിസൈൽ പരീക്ഷണവുമായി പാക്കിസ്ഥാൻ; പരീക്ഷിച്ചത് 120 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ
May 5, 2025, 14:41 IST
ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാൻ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. 120 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാക് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പരിശീലന വിക്ഷേപണത്തിന് സാക്ഷികളായി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തുന്നത്. അതേസമയം ചൈനീസ് അംബസിഡർ പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. പഹൽഗാം ഭീകരാക്രമണത്തിലടക്കം പാക് അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ ചൈനീസ് സ്ഥാനപതിയുടെ സന്ദർശനം സുപ്രധാനമെന്നാണ് വിലയിരുത്തൽ.