{"vars":{"id": "89527:4990"}}

മോദി ഏറ്റവും സുന്ദരനായ വ്യക്തിയെന്ന് ട്രംപ്; ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ ഒപ്പിട്ടേക്കും
 

 

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകൾ തമ്മിലുള്ള കരാർ ഒപ്പിടുന്ന സമയത്തിന്റെ കാര്യം മാത്രമാണ് തീരുമാനമാകാനുള്ളതെന്ന് ട്രംപ് പറഞ്ഞു

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങന്നതുമായി ബന്ധപ്പെട്ട തർക്കവും ട്രംപിന്റെ ഇരട്ട തീരുവയുമൊക്കെയാണ് വ്യാപാര കരാർ ഒപ്പിടുന്നത് നീണ്ടുപോകാൻ കാരണമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഞങ്ങൾക്ക് വലിയ ബഹുമാനവും സ്‌നേഹവുമുണ്ട്. ഞങ്ങൾക്കിടയിൽ മികച്ച ബന്ധമുണ്ട്. മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അതുപോലെ തന്നെ അദ്ദേഹം കുറച്ച് കടുപ്പക്കാരനാണെന്നും ട്രംപ് പറഞ്ഞു

ഇന്ത്യയും പാക്കിസ്ഥാനും ആണവ യുദ്ധത്തിലേക്ക് നീങ്ങുന്നത് താൻ ഇടപെട്ട് തടഞ്ഞെന്ന് ട്രംപ് വീണ്ടും പറഞ്ഞു. അവർ രണ്ടും ആണവ യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ വ്യാപാര കരാർ ഉണ്ടാക്കില്ലെന്ന് ഞാൻ മോദിയോട് പറഞ്ഞു. പിന്നാലെ ഇരുവരും യുദ്ധം നിർത്തിയെന്നും ട്രംപ് അവകാശപ്പെട്ടു.