ചൈനയിൽ രോഗമുക്തി നേടിയവർക്ക് വീണ്ടും പോസിറ്റീവ്

ബീജിംഗ്: ചൈനയിൽ കൊവിഡ്മുക്തി നേടിയ രണ്ട് രോഗികൾക്ക് മാസങ്ങൾക്കിപ്പുറം വീണ്ടും രോഗബാധ. ഹുബെയ് സ്വദേശിയായ 68 കാരിക്ക് ഡിസംബറിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടി ആറ്
 

ബീജിംഗ്: ചൈനയിൽ കൊവിഡ്മുക്തി നേടിയ രണ്ട് രോഗികൾക്ക് മാസങ്ങൾക്കിപ്പുറം വീണ്ടും രോഗബാധ. ഹുബെയ് സ്വദേശിയായ 68 കാരിക്ക് ഡിസംബറിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടി ആറ് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച രണ്ടാമതും പോസിറ്റീവായി.

വിദേശത്തു നിന്നു വന്ന മറ്റൊരാൾക്ക് ഏപ്രിലിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അതിനു ശേഷം തിങ്കളാഴ്ച ഇയാൾക്ക് രണ്ടാമതും പോസിറ്റീവായി. എന്നാൽ, ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല. രോഗമുക്തി നേടിയവരിൽ വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് അപൂർവമാണ്. ദക്ഷിണകൊറിയയിൽ ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, ന്യൂസിലാൻഡിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നു. പ്രഭവ കേന്ദ്രമായ ഓക്ക്ലാൻഡിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ 12 ദിവസം കൂടി നീണ്ടേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.