ഹോം › ലോകം

അമ്മായിയമ്മയുടെ കൊടുംക്രൂരത; മന്ത്രവാദം നടത്തി മകനെ ഭാര്യ വശീകരിച്ചെന്ന്; പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി

By MJ News Desk · 18 Nov 2024, 08:47 PM

പ്രവാസിയായ മകനെ മന്ത്രവാദത്തിലൂടെ വശീകരിച്ചെന്നാരോപിച്ച് പൂര്‍ണ ഗര്‍ഭണിയായ മരുമകളെ ക്രൂരമായി കൊന്ന് ഭര്‍തൃമാതാവ്. സഊദി അറേബ്യയിലുള്ള മകനെ മരുമകള്‍ മന്ത്രവാദത്തിലൂടെ വശീകരിക്കുന്നുണ്ടെന്നും പണ്ട് തനിക്ക് പണം അയച്ചു തരാറുണ്ടായിരുന്ന മകന്‍ ഇപ്പോള്‍ മരുമകള്‍ക്കാണ് അയച്ചു കൊടുക്കാറുള്ളതെന്നും ആരോപിച്ചാണ് അമ്മായിയമ്മയെ പ്രകോപിതയാക്കിയത്. ഏഴ് മാസം ഗര്‍ഭിണിയായ സാറ ബീവിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ ദസ്‌കയിലാണ് സംഭവം. ഭര്‍തൃ മാതാവ് ശുക്രന്‍ ബീബി, ഒന്നിലധികം കൂട്ടാളികളുടെ സഹായത്തോടെ അവളെ കൊലപ്പെടുത്തുകയും പിന്നീട് അവളുടെ ശരീരം കഷണങ്ങളാക്കി മുറിച്ചശേഷം നഗരത്തില്‍ അവശിഷ്ടങ്ങള്‍ വിതറുകയും ചെയ്തു . 30 വയസ്സുള്ള യുവതിയെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് യുവതിയുടെ ശരീരഭാഗങ്ങള്‍ മൂന്ന് വ്യത്യസ്ത ബാഗുകളിലായി കണ്ടെത്തി. ‘മന്ത്രവാദം’ നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സാറയെ താന്‍ സംശയിക്കുന്നതായി തന്റെ കുറ്റസമ്മത മൊഴിയില്‍ ശുക്രന്‍ ബീബി പറഞ്ഞു. കൂടാതെ, മകന്‍ ഖാദര്‍ അമ്മയ്ക്ക് പകരം സാറയുടെ ബാങ്കില്‍ നേരിട്ട് പണം അയയ്ക്കാന്‍ തുടങ്ങിയിരുന്നു. ‘ഉറങ്ങുകയായിരുന്ന സാറയെ നാലുപേരും ചേര്‍ന്ന് തലയണ കൊണ്ട് മര്‍ദിക്കുകയായിരുന്നു. അതിനുശേഷം അവര്‍ അവളുടെ മുഖം കത്തിക്കുകയും അവളുടെ ശരീരം ഡസന്‍ കണക്കിന് കഷണങ്ങളാക്കി മുറിക്കുകയും മൂന്ന് ചാക്കുകളിലാക്കി ഒരു അഴുക്കുചാലില്‍ തള്ളുകയും ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ISLAMABAD#PAK LADY KILLED#saudi

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›