ഹോം › ലോകം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈനിൽ എത്തും; പ്രസിഡന്റ് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും

By MJ Desk · 23 Aug 2024, 08:22 AM

ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെത്തും. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ഇന്ന് പുലർച്ചെയാണ് മോദി യുക്രൈനിലേക്ക് ട്രെയിൻ മാർഗം തിരിച്ചത്. പോളണ്ട് അതിർത്തി നഗരമായ ഷെംഷോവിൽ നിന്ന് 9 മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാണ് യുക്രൈനിൽ എത്തുക യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തും. റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഏത് നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് മോദി ഇന്നലെ പറഞ്ഞിരുന്നു. യുക്രൈനിലെ നാളത്തെ സ്വാതന്ത്ര ദിനാഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് മോദി കീവിൽ ത്തെുന്നത് നയതന്ത്രബന്ധം ആരംഭിച്ച് 30 വർഷമാകുമ്പോഴാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈനിൽ എത്തുന്നത്. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മോദിയുടെ സന്ദർശനത്തിന് പ്രാധാന്യമേറെയുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#modi#ukraine

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›