ചാൾസ് രാജകുമാരന് കൊറോണ; പരിശോധനാ ഫലം പോസീറ്റീവ്
ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കൊവിഡ് 19 ബാധ. അദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവാണ്. 71കാരനായ ചാൾസ് കൊറോണയുടെ ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന്
Mar 25, 2020, 17:05 IST
ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കൊവിഡ് 19 ബാധ. അദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവാണ്. 71കാരനായ ചാൾസ് കൊറോണയുടെ ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ക്ലാരൻസ് ഹൗസ് വക്താവ് അറിയിച്ചു
ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയും കൊറോണ വൈറസ് പരിശോധന നടത്തിയിരുന്നു. ഇവരുടെ പരിശോധനാഫലം നെഗറ്റീവാണ്. നിലവിൽ ഇരുവരും സ്കോട്ട്ലാൻഡിലെ വസതിയിൽ സ്വയം ഐസോലേഷനിൽ കഴിയുകയാണ്
കഴിഞ്ഞ ദിവസം ബക്കിംഗ്ഹാം പാലസിലെ ജീവനക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ എലിസബത്ത് രാജ്ഞിയെ വിൻഡ്സോർ കാസിലിലേക്ക് മാറ്റിയിരുന്നു.