{"vars":{"id": "89527:4990"}}

സ്മാര്‍ട്ട്‌ഫോണുകള്‍ കുട്ടികളുടെ ബാല്യം മോഷ്ടിക്കുന്നു: ഹാരി രാജകുമാരന്‍

 
ലണ്ടന്‍: സ്മാര്‍ട്ട്‌ഫോണ്‍ കുട്ടികളുടെ ബാല്യം മോഷ്ടിക്കുന്നുവെന്ന് ഹാരി രാജകുമാരന്‍. കുട്ടികളെ കഴിയുന്നിടത്തോളം ഓണ്‍ലൈനില്‍ കുരുങ്ങി നില്‍ക്കുന്നത് രക്ഷിതാക്കള്‍ സൂക്ഷിക്കണം. ആപ്പുകള്‍ അവരുടെ സമയം ഇല്ലാതാക്കുകയാണ്. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്, സോഷ്യല്‍ സൈക്കോളജിസ്റ്റ് ജോനാഥന്‍ ഹെയ്ഡുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ അടക്കി ഇരുത്താനും ഭക്ഷണം കൊടുക്കാനുമൊക്കെയായി ചെറുപ്പത്തില്‍ തന്നെ ഫോണുകള്‍ നല്‍കുന്നുവെന്ന് പറയുന്ന മാതാപിതാക്കളുമായി താന്‍ സംസാരിച്ചുവെന്ന് ഹാരി പറഞ്ഞു . ''ഇത് ഇരുതല മൂര്‍ച്ചയുള്ള വാളാണ്,'' അദ്ദേഹം പറഞ്ഞു.