ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപുറപ്പെട്ടു, കടകള്‍ക്കും ബസുകള്‍ക്കും തീയിട്ട് കലാപകാരികള്‍

ധാക്ക : ബംഗ്ലാദേശില് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാര് ധാക്കയില് കടകള്ക്കും, ബസുകള്ക്കും തീയിട്ടു. ആക്രമണത്തില് ഇതുവരെ ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ല. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
 

ധാക്ക : ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാര്‍ ധാക്കയില്‍ കടകള്‍ക്കും, ബസുകള്‍ക്കും തീയിട്ടു. ആക്രമണത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൂട്ടമായി എത്തിയ തീവ്രവാദികള്‍ പരക്കെ കലാപം സൃഷ്ടിക്കുകയായിരുന്നു. അഞ്ച് കടകള്‍ക്കും, ഒന്‍പത് ബസുകള്‍ക്കുമാണ് തീയിട്ടത്. കാല്‍നടയാത്രക്കാരെയും, മറ്റ് വാഹനയാത്രക്കാരെയും കലാപകാരികള്‍ ആക്രമിച്ചു.

ഉടന്‍ അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ഒരു മാസക്കാലമായി ബംഗ്ലാദേശില്‍ മത തീവ്രവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ മറവിലാണ് രാജ്യത്ത് പരക്കെ ആക്രമണങ്ങള്‍ നടക്കുന്നത്. ഹെഫസാത് ഇ ഇസ്ലാം എന്ന നിരോധിക ഭീകര സംഘടനയാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംഭവത്തില്‍ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ 150 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.