ഹോം › ലോകം

ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

By MJ Desk · 01 Nov 2024, 08:20 AM

ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നാല് വിദേശ തൊഴിലാളികൾ അടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയെ ലക്ഷ്യമാക്കി ഇസ്രായേൽ ഒക്ടോബറിൽ ആക്രമണം ആരംഭിച്ച ശേഷം ഇസ്രായേലിന് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത് അതേസമയം ലെബനന്റെ തെക്കൻ മേഖലയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. ലെബനനിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം 12 ലക്ഷത്തോളം പേർ കുടിയൊഴിക്കപ്പെട്ടതായാണ് വിവരം അതേസമയം വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യാപക ബോംബാക്രമണത്തിൽ 46 പലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ കമാൽ അദവാൻ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ ആശുപത്രി ഉപകരണങ്ങളും മരുന്നുകളും സൂക്ഷിച്ച കെട്ടിടം തകർന്നു. ആശുപത്രി ഹമാസ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നാണ് ഇസ്രായേലിന്റെ ആരോപണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#air strike#lebanon

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›