സൽമ അണക്കെട്ടിന് നേർക്ക് താലിബാൻ ആക്രമണം; കടുത്ത ആശങ്കയിൽ മേഖല

ഇന്ത്യ-അഫ്ഗാനിസ്ഥാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിന് നേർക്ക് താലിബാന്റെ ആക്രമണം. ഹെറാത് പ്രവിശ്യയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സായ സൽമ അണക്കെട്ട് 2016 ജൂണിലാണ് ഇന്ത്യൻ പ്രധാനമന്ത്രി
 

ഇന്ത്യ-അഫ്ഗാനിസ്ഥാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിന് നേർക്ക് താലിബാന്റെ ആക്രമണം. ഹെറാത് പ്രവിശ്യയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സായ സൽമ അണക്കെട്ട് 2016 ജൂണിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഘനിയും സംയുക്തമായി ഉദ്ഘാടനം ചെയ്തത്

വെള്ളിയാഴ്ച രാത്രിയോടെയാണ് ഡാമിന് നേർക്ക് താലിബാൻ മോട്ടർ ഷെല്ലാക്രമണം നടത്തിയത്. താലിബാന്റെ ആക്രമണം രൂക്ഷമായാൽ മഹാദുരന്തത്തിന് വഴിവെക്കുമെന്ന് അഫ്ഗാൻ വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു

ഷെല്ലാക്രമണം രൂക്ഷമായാൽ അണക്കെട്ട് തകരും. പടിഞ്ഞാറൻ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തും നശിക്കുന്ന വലിയ ദുരന്തമാകും സംഭവിക്കുക.