ഹോം › ലോകം

ഓസ്‌ട്രേലിയയിൽ സീ പ്ലെയിൻ ചുണ്ണാമ്പുകല്ലിൽ തട്ടി കടലിലേക്ക് കൂപ്പുകുത്തി; മൂന്ന് പേർ മരിച്ചു

By MJ Desk · 08 Jan 2025, 11:41 AM

ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര മേഖലയായ റോട്ട്‌നെസ്റ്റ് ദ്വീപിൽ സീ പ്ലെയിൻ തകർന്ന് മൂന്ന് പേർ മരിച്ചു. ഏഴ് പേരാണ് സീ പ്ലെയിനിലുണ്ടായിരുന്നത്. സെസ്‌ന 208 കാരവാൻ 675 എന്ന സീ പ്ലെയിനാണ് തകർന്നുവീണത്. താഴ്ന്ന് പറക്കുന്നതിനിടെ ചുണ്ണാമ്പ് കല്ലിൽ ഇടിച്ച വിമാനം കടലിലേക്ക് കൂപ്പുകുത്തുകയായിരുന്നു ഫിലിപ് റോക്ക് എന്ന പാറക്കെട്ടിന് സമീപത്ത് വെച്ചാണ് അപകടം. പെർത്തിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പൈലറ്റ് അടക്കമുള്ളവർ മുങ്ങിപ്പോയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു ഡെൻമാർക്ക്, സ്വിറ്റ്‌സർലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് വിമാനത്തിലുണ്ടായിരുന്നത്. പെർത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം. രക്ഷാപ്രവർത്തകരെത്തിയാണ് മുങ്ങിപ്പോയവരെ കണ്ടെത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍
പൂർണ്ണ പേജ് കാണുക ›