കുട്ടികളോട് ലൈംഗികാതിക്രമം; കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ
Dec 30, 2025, 10:34 IST
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയും സിറോ മലബാർ സഭയിലെ വൈദികനുമായ ഫാദർ ജയിംസ് ചെരിക്കൽ(60)ആണ് അറസ്റ്റിലായത്. 16 വയസിൽ താഴെയുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ ടൊറന്റോ അതിരൂപത ജയിംസ് ചെരിക്കലിനെ വൈദിക ചുമതലകളിൽ നിന്ന് താത്കാലികമായി നീക്കി. താമരശ്ശേരി അതിരൂപതയിലെ അംഗമാണ് ഫാദർ ജയിംസ് ചെരിക്കൽ. കഴിഞ്ഞ മുപ്പതോളം വർഷമായി ടൊറന്റോ അതിരൂപതയിലെ വിവിധ പള്ളികളിൽ പ്രവർത്തിച്ച് വരികയാണ്
നിലവിൽ ബ്രാംപ്ടണിലെ സെന്റ് ജെറോസ് കത്തോലിക്ക ദേവാലയത്തിലെ വികാരിയായിരുന്നു. വൈദികനെതിരായ നടപടി ടൊറന്റോ അതിരൂപത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നിയമപരമായി കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുന്നതുവരെ അദ്ദേഹം നിരപരാധിയാണെന്നും അതിരൂപത വ്യക്തമാക്കി