ഹോം › ലോകം

അറ്റ്ലാന്റയിലെ സിഡിസി ആസ്ഥാനത്ത് വെടിവയ്പ്പ്; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു: അക്രമി മരിച്ചു

By News Desk · 09 Aug 2025, 11:18 PM

അറ്റ്ലാന്റ: യു.എസ്. സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (സി.ഡി.സി) അറ്റ്ലാന്റയിലെ ആസ്ഥാനത്തിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ആക്രമിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അക്രമിയുടെ വെടിയേറ്റതാണോ അതോ സ്വയം വെടിവച്ചതാണോ മരണകാരണമെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. എമോറി യൂണിവേഴ്സിറ്റി ക്യാമ്പസിനും സി.ഡി.സി. ആസ്ഥാനത്തിനും സമീപത്തെ സി.വി.എസ്. സ്റ്റോറിലാണ് വെടിവയ്പ്പുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിലെ ഡേവിഡ് റോസ് എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.   പാത്തലോജിസ്റ്റായി ജോലി ചെയ്യുന്ന 30-കാരനായ പാട്രിക് ജോസഫ് വൈറ്റ് ആണ് അക്രമിയെന്ന് ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (ജി.ബി.ഐ) അറിയിച്ചു. ഇയാൾക്ക് വാക്സിൻ വിരുദ്ധ നിലപാടുകൾ ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. അക്രമിയുടെ കൈവശം നിരവധി ആയുധങ്ങൾ ഉണ്ടായിരുന്നതായും, സി.ഡി.സി. കെട്ടിടത്തിന്റെ ജനലുകൾക്ക് നേരെയും ഇയാൾ വെടിയുതിർത്തതായും പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് സി.ഡി.സി. ക്യാമ്പസിൽ ഉണ്ടായിരുന്ന 92 കുട്ടികളെ സുരക്ഷിതമായി മാറ്റിയെന്ന് അറ്റ്ലാന്റ മേയർ ആൻഡ്രേ ഡിക്കൻസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#വെടിവെയ്പ്പ്

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›