{"vars":{"id": "89527:4990"}}

അമേരിക്കയിലെ പെൻസിൽവാനിയയിൽ വെടിവെപ്പ്; മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
 

 

അമേരിക്കയിലെ പെൻസിൽവാനിയയിൽ വെടിവെപ്പ്. വെടിവെപ്പിൽ മൂന്ന്  പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. 

അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിക്കുശേഷമാണ് സംഭവം. അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല

ഫിലാഡൽഫിയയിൽ നിന്ന് 100 മൈൽ അകലെയുള്ള നോർത്ത് കോഡോറസ് ടൗൺഷിപ്പിലെ യോർക്ക് കൗണ്ടിയിലെ ഗ്രാമപ്രദേശത്താണ് വെടിവെപുണ്ടായത്.