അഫ്ഗാനിലെ സിഖ് ഗുരുദ്വാരക്ക് നേരെ ഐ എസ് ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ സിഖ് ആരാധനാലയത്തിന് നേർക്ക് ഭീകരാക്രമണം. 11 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. ഷോർ ബസാർ പ്രദേശത്തെ ഗുരുദ്വാരയിലേക്കാണ് വെടിവെപ്പുണ്ടായത്. 150ലധികം
 

അഫ്ഗാനിസ്ഥാനിൽ സിഖ് ആരാധനാലയത്തിന് നേർക്ക് ഭീകരാക്രമണം. 11 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു.

ഷോർ ബസാർ പ്രദേശത്തെ ഗുരുദ്വാരയിലേക്കാണ് വെടിവെപ്പുണ്ടായത്. 150ലധികം പേർ ആക്രമണം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നു. 11 കുട്ടികളെയടക്കം മറ്റുള്ളവരെ രക്ഷപ്പെടുത്തിയതായി കാബൂൾ പോലീസ് അറിയിച്ചു. ആക്രമണം നടത്തിയ സംഘത്തിലെ മൂന്ന് പേരിൽ ഒരാൾ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു