സൊമാലിയൻ തലസ്ഥാനത്ത് ട്രക്ക് ബോംബ് സ്‌ഫോടനം; 73 പേർ കൊല്ലപ്പെട്ടു

സൊമാലിയൻ തലസ്ഥാനമായ മൊഗദിഷുവിൽ ട്രക്ക് ബോംബ് സ്ഫോടനത്തിൽ 73 മരണം. 50ലേറെ പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സർക്കാർവൃത്തങ്ങൾ പറയുന്നത്. വിദ്യാർഥികളാണ് മരിച്ചവരിലേറെയും. രണ്ട് തുർക്കിഷ്
 

സൊമാലിയൻ തലസ്ഥാനമായ മൊഗദിഷുവിൽ ട്രക്ക് ബോംബ് സ്‌ഫോടനത്തിൽ 73 മരണം. 50ലേറെ പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സർക്കാർവൃത്തങ്ങൾ പറയുന്നത്.

വിദ്യാർഥികളാണ് മരിച്ചവരിലേറെയും. രണ്ട് തുർക്കിഷ് പൗരൻമാരും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നികുതി പിരിക്കുന്ന ചെക്ക് പോയിന്റിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

അൽ ഖ്വയ്ദ ബന്ധമുള്ള അൽ ഷബാബിന്റെ ശക്തികേന്ദ്രമാണ് മൊഗാദിഷു. 2017ൽ മൊഗദിഷുവിൽ നടന്ന സ്‌ഫോടനത്തിൽ 500ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിന് പിന്നിൽ അൽ ഷബാബ് തന്നെയാണെന്നാണ് സംശയിക്കുന്നത്.