പുടിനുമായി ഫോണിൽ സംസാരിച്ചു; റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചർച്ച നടത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയും. 20 ഇന സമാധാന പദ്ധതിയിൽ പുരോഗതിയുണ്ടെന്ന് ചർച്ചക്ക് ശേഷം ഇരു നേതാക്കളും പറഞ്ഞു. സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് റഷ്യൻ പ്രസിഡന്റ് പുടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചു
പുടിനുമായി ഫോണിൽ സംസാരിച്ചതായും റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. മികച്ച സംഭാഷണമാണ് ട്രംപുമായി നടന്നതെന്ന് റഷ്യയും പ്രതികരിച്ചു. കീവിൽ റഷ്യ ആക്രമണം തുടരുന്നതിനിടെയാണ് പുടിനുമായി ട്രംപ് സംസാരിച്ചത്
സെലൻസ്‌കിയുമായി നടന്ന കൂടിക്കാഴ്ചയിലും മികച്ച പുരോഗതി കൈവരിക്കാനായെന്ന് ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിലെ ട്രംപിന്റെ റിസോർട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. യുക്രൈന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട സെലൻസ്‌കി തുടർ ചർച്ചകൾക്ക് സന്നദ്ധനാണെന്നും അറിയിച്ചു.