{"vars":{"id": "89527:4990"}}

ശുഭാംശുവും സംഘവും ബഹിരാകാശത്തേക്ക്; ആക്‌സിയം 4 ദൗത്യം നാളെ

 
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം 4 മിഷന്റെ വിക്ഷേപണം നാളെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിൽ എത്തും ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01ന് വിക്ഷേപണം നടക്കുമെന്നാണ് നാസ അറിയിച്ചത്. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയിൽ നിന്നാണ് ദൗത്യം പറന്നുയരുക. സാങ്കേതിക കാരണങ്ങളാൽ നേരത്തെ ഏഴ് വട്ടം മാറ്റിവെച്ച ദൗത്യമാണ് നാളെ നടക്കാൻ പോകുന്നത് മെയ് 29ന് ലിഫ്റ്റ് ഓഫ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് നിരവധി തവണ മാറ്റിവെക്കുകയായിരുന്നു. പെഗ്ഗി വിറ്റ്‌സൺ, സ്ലാവോസ് ഉസ്‌നാൻസ്‌കി, ടിബോർ കപു എന്നിവരാണ് ആക്‌സിയം 4ലെ മറ്റ് അംഗങ്ങൾ