വിക്ടോറിയയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന നിരവധി പേരെ ഒരേ ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തി

മെൽബൺ: വിക്ടോറിയയില് ഹോട്ടല് ക്വാറന്റൈനില് കഴിയുന്ന നിരവധി പേര്ക്ക് രക്തത്തില് അണുബാധയുണ്ടായേക്കാമെന്ന ഭീഷണി ശക്തമായി. ഒരേ ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര് വിവിധ വ്യക്തികള്ക്ക് ഉപയോഗിച്ചതിനെ തുടര്ന്നാണ് ഈ
 

മെൽബൺ: വിക്ടോറിയയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന നിരവധി പേര്‍ക്ക് രക്തത്തില്‍ അണുബാധയുണ്ടായേക്കാമെന്ന ഭീഷണി ശക്തമായി. ഒരേ ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍ വിവിധ വ്യക്തികള്‍ക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഈ അപകടസാധ്യതയേറിയിരിക്കുന്നത്.ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍ ഒരു വ്യക്തിയില്‍ പല വട്ടം ഉപയോഗിക്കുന്നതില്‍ അപകടമില്ലെങ്കിലും ഇവിടെ വിവിധ വ്യക്തികള്‍ക്ക് ഒരു മോണിറ്റര്‍ ഉപയോഗിച്ചതാണ് പ്രശ്‌നമായിരിക്കുന്നത്.

മാര്‍ച്ച് 29നും ഓഗസ്റ്റ് 20നും ഈ ഹോട്ടലില്‍ കഴിഞ്ഞവര്‍ക്കാണ് ഇത്തരത്തില്‍ ഒരേ മോണിറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരിക്കുന്നത്. ഈ മോണിറ്ററിന്റെ നീഡിലുകള്‍ മാറ്റാമെങ്കിലും ഈ ഡിവൈസിന്റെ ബോഡിയില്‍ രക്തത്തിന്റെ മൈക്രോസ്‌കോപ്പിക് അളവില്‍ രക്താംശം നിലനില്‍ക്കുമെന്നാണ് വിക്ടോറിയയിലെ ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി ആന്‍ഡ് സേഫ്റ്റി ഏജന്‍സിയായ സേഫര്‍ കെയര്‍ വിക്ടോറിയ പറയുന്നത്. ഇത്തരത്തില്‍ മുമ്പ് പരിശോധനക്ക് വിധേയമായവരുടെ രക്തത്തിന്റെ അംശം പിന്നീട് പരിശോധനക്ക് വിധേയമാകുന്നവരില്‍ ക്രോസ് കണ്ടാമിനേഷനും ഇന്‍ഫെക്ഷനും കാരണമായേക്കാമെന്നും ഈ ഏജന്‍സി മുന്നറിയിപ്പേകുന്നു.

ഇത്തരത്തില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി തുടങ്ങിയ വൈറസുകള്‍ പകരുന്നതിന് വഴിയൊരുക്കുമെന്നാണ് ഏജന്‍സി മുന്നറിയിപ്പേകുന്നത്.ഇത്തരത്തില്‍ ഭീഷണി നേരിടുന്നവര്‍ക്കായി രഹസ്യമായി വീണ്ടും ടെസ്റ്റിംഗ് പ്രദാനം ചെയ്യാന്‍ അധികൃതര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവാദമായ ടെസ്റ്റിന് വിധേയമായവരെ അവരുടെ ഹെല്‍ത്ത് രേഖകള്‍ പ്രകാരം വീണ്ടും ടെസ്റ്റിന് വിധേയരാകുന്നതിനായി ബന്ധപ്പെട്ട് വരുന്നുണ്ട്. ഈ കാലയളവില്‍ ഈ ഹോട്ടലില്‍ ടെസ്റ്റിന് വിധേയരായവര്‍ വീണ്ടും ടെസ്റ്റിനായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.