{"vars":{"id": "89527:4990"}}

2025ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്‌കാരം മൂന്ന് പേർക്ക്
 

 

2025ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് ഗവേഷകർക്കാണ് നൊബേൽ. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്‌സൺ, ഒമർ എം യാഘി എന്നിവരാണ് നൊബേലിന് അർഹരായത്. മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം. രസതന്ത്രത്തിലെ നിയമങ്ങൾ മാറ്റിമറിച്ച ഗവേഷണമായിരുന്നു ഇത്

മരുഭൂമിയിലെ വായുവിൽ നിന്ന് പോലും ജലം ശേഖരിക്കാനും അന്തരീക്ഷത്തിൽ നിന്ന് കാർബൺഡൈ ഓക്‌സൈഡ് അടക്കം വാതകങ്ങൾ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കൾ നിർമിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടിത്തമായിരുന്നു ഇത്. 

2025ലെ ഭൗതിക ശാസ്ത്ര നൊബേൽ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറൈറ്റ്, ജോൺ എം മാർട്ടിനസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.