ഹോം › ലോകം

യുകെയിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി നഴ്‌സിന്റെ ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

By MJ Desk · 21 Aug 2024, 08:31 AM

യുകെയിൽ ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പനച്ചിക്കാട് വലിയപറമ്പിൽ അനിൽ ചെറിയാന്റെ ഭാര്യ സോണിയ സാറ ഐപ്(39)ആണ് കഴിഞ്ഞ ദിവസം ലണ്ടനിലെ വസതിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഇതിന് പിന്നാലെ അനിലിനെ വീടിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഞായറാഴ്ച കുഴഞ്ഞുവീണ സോണിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുകെയിൽ നഴ്‌സായ സോണിയ കാലിൽ ശസ്ത്രക്രിയക്കായി പത്ത് ദിവസത്തേക്ക് നാട്ടിൽ പോയിരുന്നു. ഞായറാഴ്ച തിരികെ ലണ്ടനിലെത്തി ഒരു മണിക്കൂറിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യയുടെ അടുത്തേക്ക് പോകുകയാണെന്നും മക്കളെ നോക്കണമെന്നും അനിൽ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിലാണ് അനിലിനെ മരിച്ച നിലയിൽ കണ്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#anil sonia#malayali nurse#uk

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›