{"vars":{"id": "89527:4990"}}

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

 
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. ജപ്പാനിലെ ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടന അതിജീവിതരുടെ കൂട്ടായ്മയാണ് നിഹോൻ ഹിഡാൻക്യോ. ഓസ്‌ട്രേലിയയിലെ നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇറാനിയൻ ആക്ടിവിസ്റ്റ് നർഗീസ് മുഹമ്മദിക്കായിരുന്നു 2023ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം. സമാധാനത്തിനുള്ള സമ്മാനം നേടുന്ന 19ാമത്തെ വനിതയായിരുന്നു നർഗീസ്.