പ്രതിഷധക്കാർക്കെതിരെ തോക്കെടുത്താൽ അമേരിക്ക ഇടപെടും; ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി ട്രംപ്
ഇറാനിൽ വിലക്കയറ്റ വിരുദ്ധ പ്രക്ഷോം ആളിക്കത്തുന്നതിനിടെ ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ അക്രമമോ വെടിവെപ്പോ ഉണ്ടായാൽ അമേരിക്ക അവരുടെ രക്ഷക്കെത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഇറാനിൽ ഏഴ് പേർ കൊല്ലപ്പെട്ടെന്ന വാർത്തക്ക് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്
സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായും 13 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, മധ്യപ്രവിശ്യയിലെ ഇസ്ഫഗൻ എന്നീ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായും അനൗദ്യോഗിക വിവരമുണ്ട്
പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസി മൂല്യം ഇടിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും പൊള്ളുന്ന വിലയായി. കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ വിദ്യാർഥികൾ ഇത് ഏറ്റുപിടിച്ചതോടെ രാജ്യവ്യാപകമായി വളരുകയായിരുന്നു.