ഹോം › ലോകം

കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദികളുണ്ട്; തുറന്നു സമ്മതിച്ച് ട്രൂഡോ

By News Desk · 09 Nov 2024, 06:41 PM

ഒട്ടാവ: കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദികളുണ്ടെന്ന് ആദ്യമായി തുറന്നു സമ്മതിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പാർലമെന്‍റ് ഹില്ലിലെ ദീപാവലി ആഘോഷത്തിനിടെയാണ് പരാമർശം. കാനഡയിൽ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന നിരവധി പേരുണ്ട്. എന്നാൽ സിഖ് സമൂഹം പൂർണമായും അങ്ങനെയല്ല. കനേഡിയൻ ഹിന്ദുക്കൾ എല്ലാവരും അങ്ങനെയല്ലെന്നും മോദി സർക്കാരിനെ പിന്തുണയ്ക്കുന്നവരും കാനഡ‍യിൽ ഉണ്ടെന്നും ട്രൂഡോ പറഞ്ഞു. ഖലിസ്ഥാൻ വിഘടനവാദി നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ ബന്ധം ഉലഞ്ഞിരിക്കുകയാണ്. നിജ്ജാറിന്‍റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇരു രാജ്യങ്ങളും സ്വന്തം വാദത്തിൽ ഉറച്ചു നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ട്രൂഡോ ഖാലിസ്ഥാൻ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›