ആൻഡമാനിൽ തുടർച്ചയായി മൂന്ന് ഭൂചനങ്ങൾ: രണ്ടെണ്ണവും തീവ്രതയേറിയത്, റിക്ടർ സ്കെയിലിൽ 5.6 തീവ്രത

പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാറിൽ ഭൂചലനം. ഇടത്തരം തീവ്രത രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങളാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടിട്ടുള്ളതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി നൽകുന്ന വിവരം. റിക്ടർ സ്കെയിലിൽ അഞ്ചിലധികം
 

പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാറിൽ ഭൂചലനം. ഇടത്തരം തീവ്രത രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങളാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടിട്ടുള്ളതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി നൽകുന്ന വിവരം. റിക്ടർ സ്കെയിലിൽ അഞ്ചിലധികം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ 40 മിനിറ്റിനുള്ളിലാണ് അനുഭവപ്പെട്ടത്. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 10.31നാണ് അനുഭവപ്പെട്ടത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ നിന്ന് 250 കിലോമീറ്റർ കിഴക്ക് മാറി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി പറയുന്നത്.

റിക്ടർ സ്കെയിലിലിൽ 5.1 തീവ്രത രേഖപ്പടുത്തിയ ഭൂചലനം വൈകിട്ട് 6.59ഓടെ ദ്വീപ് സമൂഹത്തിലാണ് അനുഭവപ്പെട്ടിട്ടുള്ളത്. 62 കിമി ആഴത്തിലാണ് പ്രഭവകേന്ദ്രം. മൂന്നാമത്തെ ഭൂചലനം 5.6 തീവ്രതയാണ് റിക്ടർ സ്കെയിലിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. രാത്രി 7.33 ഓടെ അനുഭനപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം പത്ത് കിലോമീറ്റർ ആഴത്തിലാണെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി നൽകുന്ന വിവരം. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ആൻഡമാൻ നിക്കോബാർ ഉയർന്ന ഭൂചലന സാധ്യതയുള്ള മേഖലയാണ്.