ഹോം › ലോകം

ടിബറ്റ് ഭൂചലനത്തിൽ മരണസംഖ്യ 126 ആയി; ഇരുന്നൂറിലധികം പേർക്ക് പരുക്ക്

By MJ Desk · 08 Jan 2025, 08:09 AM

ടിബറ്റിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 100 കടന്നു. ഇതുവരെ 126 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 200ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. റിക്ടർ സ്‌കൈയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കാണ് ടിബറ്റിലെ തീർഥാടന കേന്ദ്രമായ ഷിഗാറ്റ്‌സെ നഗരത്തെ കാര്യമായി തന്നെ ഭൂചലനം ബാധിച്ചു. നിരവധി കെട്ടിടങ്ങൾ ഇവടെ തകർന്നുവീണു. നേപ്പാളിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും സർവ സന്നാഹങ്ങളും സജ്ജമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് അറിയിച്ചു ഇന്നലെ പുലർച്ചെയാണ് ടിബറ്റിനെ പിടിച്ചുകുലുക്കിയ ഭൂചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനിടെ ആറ് തുടർ ചലനങ്ങളാണുണ്ടായത്. ഇന്ത്യയിൽ ബിഹാറിലും അസം, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനമുണ്ടായി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#earth quake#tibet

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›