ട്രംപിനെ ഞെട്ടിച്ച് മകൾ; ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ട് ടിഫാനി ട്രംപ്

കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യു എസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ടിഫാനി ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ പ്രതിഷേധക്കാരെ
 

കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യു എസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ടിഫാനി ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ പ്രതിഷേധക്കാരെ പോലീസ് നേരിട്ടതിന് പിന്നാലെയാണ് ബിരുദ വിദ്യാർഥിനിയായ ടിഫാനി പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്നത്.

ഒറ്റയ്ക്ക് നേടിയെടുക്കാനാകുന്നതിന് പരിധിയുണ്ട്. ഒന്നിച്ചുനിന്നാൽ ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാമെന്ന ഹെലൻ കെല്ലറുടെ വാക്കുകൾക്കൊപ്പം എന്ന ഹാഷ് ടാഗുകളും ചേർത്താണ് ടിഫാനി ട്വിറ്റർ, ഇൻസ്റ്റഗ്രാം വഴി തന്റെ പിന്തുണ അറിയിച്ചത്.

ടിഫാനിയുടെ നടപടിയെ വൈറ്റ് ഹൗസിനെ ഞെട്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർ ടിഫാനിയുടെ നടപടിയെ പ്രകീർത്തിച്ച് രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധങ്ങൾക്കെതിരെ ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മനുഷ്യത്വരഹിതമായ പ്രസ്താവനകൾ വിവാദമായിരുന്നു. ഈ ഘട്ടത്തിൽ ട്രംപിനെ പറഞ്ഞുമനസ്സിലാക്കാൻ ടിഫാനി ശ്രമിക്കണമെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.