{"vars":{"id": "89527:4990"}}

ക്രെയിൻ പൊട്ടിവീണതിനെ തുടർന്ന് ട്രെയിൻ പാളം തെറ്റി തീപിടിച്ചു; അപകടത്തിൽ 22 മരണം
 

 

നിർമാണപ്രവൃത്തിയുടെ ഭാഗമായുള്ള ക്രെയിൻ മുകളിലേക്ക് വീണതിനെ തുടർന്ന് പളം തെറ്റിയ ട്രെയിനിന് തീപിടിച്ച് 22 പേർ മരിച്ചു. തായ്‌ലാൻഡിലെ സിഖിഹോ ജില്ലയിലെ നഖോൻ രചസിമ പ്രവിശ്യയിലാണ് അപകടം നടന്നത്. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ അകലെയാണ് അപകടം

30 പേർക്ക് അപകടത്തിൽ പരുക്കേറ്റു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയാണ് അപകടം. ബാങ്കോക്കിൽ നിന്ന് യുബോൻ രചതാനി പ്രവിശ്യയിലേക്ക് സർവീസ് നടത്തുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. 

നിലവിലുള്ള റെയിൽവേ ട്രാക്കിനോട് ചേർന്ന ്‌ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി തൂണുകൾ നിർമിക്കാൻ എത്തിച്ച കൺസ്ട്രക്ഷൻ ക്രെയിനാണ് ട്രെയിനിന് മുകളിലേക്ക് വീണത്‌