{"vars":{"id": "89527:4990"}}

ടിക് ടോകിന്റെ ഉടമസ്ഥാവകാശ കൈമാറ്റം; അമേരിക്കയും ചൈനയും തമ്മിൽ ധാരണയായി
 

 

ടിക് ടോകിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന കാര്യത്തിൽ അമേരിക്കയും ചൈനയും തമ്മിൽ ധാരണയായെന്ന് ചൈനീസ് ഭാഗത്ത് നിന്ന് സ്ഥിരീകരണം. അമേരിക്കയിലെ ടിക് ടോക് ആപ്പും ഡാറ്റയും അനുബന്ധ സാങ്കേതിക വിദ്യയും വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കൻ കമ്പനികൾക്ക് കൈമാറും. 

ഏതൊക്കെ കമ്പനികൾക്കാണ് ആപ്പ് ഉടമസ്ഥാവകാശം കൈമാറുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോകിന്റെ ഉടമ. അമേരിക്കയിൽ 170 മില്യൺ യൂസർമാരുള്ള ആപ്പാണ് ടിക് ടോക്. 

വമ്പൻ കമ്പനികൾ ടിക് ടോക് വാങ്ങാൻ രംഗത്തുണ്ടെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ജെഫ് ബെസോസിന്റെ ആമസോൺ ഉൾപ്പെടെ ടിക് ടോക് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.