ഹോം › ലോകം

ട്രംപ് എത്തി ടിക് ടോക്കിന് ആശ്വാസം

By MJ News Desk · 21 Jan 2025, 06:10 PM

ചൈനീസ് വിരുദ്ധ നിലപാടിന്റെ ഭാഗമായി ഇന്ത്യയില്‍ നരേന്ദ്ര മോദി കൊണ്ടുവന്ന ടിക് ടോക്ക് നിരോധനത്തില്‍ മാറ്റമുണ്ടാകുമോയെന്നാണ് ഇപ്പോള്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ ആലോചിക്കുന്നത്. മോദിയുടെ ഫ്രണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കുമെന്നാണ് സൂചന. ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരത്തിലേറി മണിക്കൂറുകള്‍ക്കകമാണ് തീരുമാനം. ഇതോടെ സുരക്ഷ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 75 ദിവസത്തെ സമയം കൂടി ടിക് ടോ്കിന് ലഭിക്കും. അധികാരത്തിലേറിയാല്‍ ടിക് ടോക് നിരോധനം പിന്‍വലിക്കുമെന്ന് ട്രംപ് വ്യക്തമക്കിയിരുന്നു. അതേസമയം നിരോധനം പിന്‍വലിക്കപ്പെട്ടതോടെ ഗൂഗിള്‍, ആപ്പിള്‍ ആപ് സ്റ്റോറുകളില്‍ ടിക് ടോക് ലഭിച്ചു തുടങ്ങി. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന് കീഴിലുള്ള ടിക് ടോക് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകുടം നിരോധിച്ചത്. യുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു നടപടി. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ബൈറ്റ് ഡാന്‍സ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#new bill#ticktok#trump

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›