ഹോം › ലോകം

27കാരി കരോലിൻ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ച് ട്രംപ്

By MJ Desk · 16 Nov 2024, 10:29 AM

കരോലിൻ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് 27കാരിയായ കരോലിൻ. 1969ൽ 29കാരനായ റൊണാൾഡ് സ്ലീഗറായിരുന്നു നേരത്തെ ഈ സ്ഥാനത്തിരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കരോലിന് നല്ല രീതിയിൽ ആശയവിനിമയത്തിന് സാധ്യമാകുമെന്ന് അവർ തെളിയിച്ചിട്ടുണ്ട്. തങ്ങളുടെ സന്ദേശങ്ങൾ അമേരിക്കൻ ജനതക്ക് കൈമാറാൻ കരോലിന് സാധിക്കും. തന്റെ ചരിത്രപരമായ പ്രചാരണത്തിൽ കരോലിൻ അസാധാരണമായി പ്രവർത്തിച്ചിരുന്നുവെന്നും ട്രംപ് പ്രസ്താവനയിറക്കി ഭരണകൂടവുമായി ബന്ധപ്പെട്ട ദൈനംദിന വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറുകയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ ചുമതല. ആദ്യ ടേമിൽ നാല് വ്യത്യസ്ത പ്രസ് സെക്രട്ടറിമാരാണ് ട്രംപിനുണ്ടായിരുന്നത്. പ്രസ് സെക്രട്ടറിമാരും മാധ്യമങ്ങളും തമ്മിൽ അക്കാലത്ത് ഏറ്റുമുട്ടലും പതിവായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Caroline Levitt#white house press secretory

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›