ഹോം › ലോകം

അമേരിക്കയിൽ ട്രംപ് വീണ്ടും അധികാരത്തിലേക്ക്; റിപബ്ലിക്കൻ ക്യാമ്പിൽ ആഘോഷം തുടങ്ങി

By MJ Desk · 06 Nov 2024, 12:53 PM

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയത്തിലേക്ക്. 248 ഇലക്ടറൽ വോട്ടുകളുമായി റിപബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് മുന്നേറ്റം തുടരുകയാണ്. അതേസമയം 214 ഇലക്ടറൽ വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന് ഇതുവരെ ലഭിച്ചത് വിജയം ട്രംപിനൊപ്പമാണെന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്. നിർണായകമായ ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്. നോർത്ത് കരോലീന, ജോർജിയ സംസ്ഥാനങ്ങളിൽ ട്രംപ് വിജയം ഉറപ്പിച്ച് കഴിഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങൾ കൂടാതെ അരിസോണ, നെവാഡ, പെൻസിൽവാനിയ, മിഷിഗൺ, വിസ്‌കോൻസൻ എന്നിവയാണ് സ്വിംഗ് സ്‌റ്റേറ്റുകൾ സ്വിംഗ് സ്‌റ്റേറ്റുകളിൽ നോർത്ത് കരോലീന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴും ട്രംപിനൊപ്പം നിൽക്കുന്നതാണ് കാണുന്നത്. 2025 ജനുവരി ആറിനാണ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വരിക

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#us president election

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›