മൈ ഫ്രണ്ട് ട്രംപ് എന്ന പഴയ വിളിയൊക്കെ മോദി മാറ്റേണ്ടി വരുമെന്നാണ് തോന്നുന്നത്. രണ്ടാം തവണ അധികാരത്തിലേറിയപ്പോള്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പഴയ ഫ്രണ്ട് വിളിയൊക്കെ മറന്നുവെന്നാണ് തോന്നുന്നത്. യു എസ് നിര്‍മിത ഉത്പന്നങ്ങള്‍ക്ക് വന്‍ തോതില്‍ നികുതി ഏര്‍പ്പെടുത്തുന്ന ഇന്ത്യന്‍ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചിരിക്കുന്നത്. അമേരിക്കയോട് എങ്ങനെയാണോ അതുപോലെയായിരിക്കും ഇന്ത്യയോട് തിരിച്ചുമെന്ന് ട്ര്ംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഈ ഭീഷണിയില്‍ ഇന്ത്യ വീണില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതമായിരിക്കും മോദിയെ കാത്തിരിക്കുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളില്‍ നിന്നും വരുന്ന ഉത്പനങ്ങള്‍ക്കും തങ്ങളും അതേ മാതൃകയില്‍ നികുതി ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ‘അവര്‍ നമ്മുടെ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍, നമ്മളും അവര്‍ക്ക് അതേ രീതിയില്‍ നികുതി ചുമത്തും. അവര്‍ നമുക്ക് നികുതി ചുമത്തുന്നു. നമ്മള്‍ അവര്‍ക്കും നികുതി ചുമത്തുന്നു. മറ്റുള്ളവര്‍ക്ക് നമ്മുടെ ഉത്പന്നങ്ങള്‍ക്ക് വലിയ നികുതിയാണ് ഇപ്പോള്‍ ചുമത്തുന്നത്. എന്നാല്‍ നമ്മള്‍ അങ്ങനെ ചെയ്യുന്നില്ല’ തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട ട്രംപ് പറഞ്ഞു.
ഇന്ത്യയെ വിരട്ടി ട്രംപ്; മോദി വിരണ്ടില്ലെങ്കില്‍ പണിയുറപ്പ്
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin